വിജയരാഘവനും കെപിഎസി ലീലയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഇരുവരും പ്രായമേറിയ കഥാപാത്രങ്ങളായെത്തുന്ന സിനിമയുടേതായി 'ഹ്യൂമൻസ് ഓഫ് പൂക്കാലം' എന്ന വീഡിയോ അടുത്തിടെ ചര്‍ച്ചയായിരുന്നു. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സൂപ്പർ ഹിറ്റായ 'ആനന്ദ'ത്തിന് ശേഷം സംവിധായകൻ ഗണേഷ് രാജ് ഒരുക്കുന്ന സിനിമയാണ്.സ്നേഹ സമ്പന്നമായൊരു കുടുംബത്തിലെ ആഘോഷത്തിന്റെ വസന്തകാലം സമ്മാനിച്ചുകൊണ്ട് എത്തിയിരിക്കുന്ന'മനസ്സിലും പൂക്കാലം' ഗാനം കൈതപ്രത്തിന്റെ രചനയിൽ സച്ചിൻ വാര്യർ സംഗീതം നൽകി ആലപിച്ചിരിക്കുന്നതാണ്. ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ്, രഞ്ജിനി ഹരിദാസ്,സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്‍ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ എന്നിവരും അഭിനയിക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം. എഡിറ്റർ: മിഥുൻ മുരളി.വിനോദ് ഷൊർണ്ണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ഷൊർണ്ണൂർ. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്.മേക്കപ്പ്: സേവ്യർ. കോസ്റ്റ്യൂംസ് റാഫി കണ്ണാടിപറമ്പ. സ്റ്റിൽസ് സിനറ്റ് സേവ്യർ, നാഥ് കാലിക്കറ്റ്, ഡിസൈൻസ് അരുൺ തെറ്റയിൽ, സൗണ്ട് സിങ്ക് സിനിമ, ഓഡിയോഗ്രാഫി വിപിൻ നായർ വി, കളറിസ്റ്റ് ബിലാൽ റഷീദ്, വിതരണം സി എൻ സി സിനിമാസ്, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്റ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?