'അയലാൻ' എന്ന ചിത്രം ശിവകാര്‍ത്തികേയൻ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. 'അയലാൻ' ദീപാവലിക്ക് തിയറ്റര്‍ റിലീസായിരിക്കും എന്ന് ഔദ്യോഗികമായി ശിവകാര്‍ത്തികേയൻ പ്രഖ്യാപിച്ചിരിക്കുകയാണ്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പുരോഗമിക്കുകയാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ട്. സയൻസ് ഫിക്ഷൻ ചിത്രമായ 'അയലാ'ന്റെ സംവിധാനം ചെയ്യുന്നത് ആര്‍ രവികുമാറാണ്.ശിവകാര്‍ത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'മാവീരൻ' ഓഗസ്റ്റ് 11ന് റിലീസ് ചെയ്യും. മഡോണി അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതിയാണ് 'മാവീരനി'ല്‍ നായികയായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം 'പ്രിൻസ്' ആണ്. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല. ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു 'പ്രിൻസ്' എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു നായിക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?