ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാണ് പഠാന്‍. നാലുവര്‍ഷത്തിന് ശേഷം ബിഗ് സ്ക്രീനില്‍ നായകനായി തിരിച്ചെത്തിയ ഷാരൂഖ് ഖാന് സ്വപ്നതുല്യമായ മടങ്ങിവരവാണ് ഈ ചിത്രം നല്‍കിയത്. 1000 കോടി ബോക്സ്ഓഫീസ് കളക്ഷന്‍ എന്ന വലിയ നേട്ടം ചിത്രം നേടി. ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ചെയ്ത അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ടൈഗര്‍ എന്ന ഏജന്‍റായി പഠാനെ ഒരു നിര്‍ണ്ണായക സമയത്ത് രക്ഷിക്കാന്‍ എത്തുന്ന റോളാണ് സല്‍മാന് ചിത്രത്തില്‍. തന്‍റെ പുതിയ ചിത്രമായ കിസീ കാ ഭായ് കിസീ കി ജാന്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഇന്ത്യ ടിവിയിലെ രജത് ശര്‍മ്മയുടെ ആപ് കി അദാലത്തില്‍ പങ്കെടുത്ത് ഇത് സംബന്ധിച്ച് ചോദ്യത്തിന് ഉത്തരം നല്‍കി ഈയിടെ സല്‍മാന്‍. പഠാന്‍റെ വിജയത്തില്‍ സല്‍മാനും പങ്കുണ്ട് എന്ന രീതിയിലായിരുന്നു അവതാരകന്‍റെ ചോദ്യം. എന്നാല്‍ ഇതില്‍ വളരെ വ്യക്തമായ ഉത്തരമാണ് സല്‍മാന്‍ നല്‍കിയത്. പഠാന്‍റെ വിജയത്തില്‍ ഷാരൂഖ് ഖാന്റെയും ആദിത്യ ചോപ്രയുടെയും ക്രെഡിറ്റ് ആർക്കും തട്ടിയെടുക്കാൻ കഴിയില്ല. ഷാരൂഖ് കഠിനമായ ജോലിയാണ് ആ ചിത്രത്തിന് വേണ്ടി ചെയ്തത്. അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തിന്റെ സിനിമ കാണാൻ കാത്തിരിക്കുകയായിരുന്നു, അത് കൃത്യസമയത്ത് വന്നു അത് വന്‍ വിജയമായി സല്‍മാന്‍ പറഞ്ഞു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ 2023 ജനുവരിയിലാണ് റിലീസായത്. ആഗോളതലത്തിൽ 1000 കോടിയിലധികം രൂപ ചിത്രം ബോക്സോഫീസില്‍ നിന്നും നേടി. ഷാരൂഖുമായുള്ള ചിത്രത്തിലെ സല്‍മാന്‍റെ കോമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സല്‍മാന്‍ ഖാന്‍റെ വരാനിരിക്കുന്ന ചിത്രമായ ടൈഗർ 3 യിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുമെന്നാണ് വിവരം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?