ഡിറ്റക്ടീവായി വിദ്യാ ബാലൻ: ബിഗ് സ്‍ക്രീനിലെ തിരിച്ചുവരവ് പ്രഖ്യാപിച്ചു

  • 09/05/2023



വിദ്യാ ബാലൻ വീണ്ടും വെള്ളിത്തിരയിലേക്ക് മികച്ച ഒരു തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്. 'നീയത്' എന്ന ചിത്രത്തിലാണ് വിദ്യാ ബാലൻ നായികയായി എത്തുന്നത്.ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്.

'ശകുന്തളാ ദേവി' സംവിധായിക അനു മേനോൻ ആണ് 'നീയത്' ഒരുക്കുന്നത്. അദ്വൈത കല, ഗിര്‍വാണി ധയാനി എന്നിവര്‍ക്കൊപ്പം അനുവിന്റേതുമാണ് 'നീയതി'ന്റെ കഥ. ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലൻ വേഷമിടുന്നത്. രാം കപൂര്‍, രാഹുല്‍ ബോസേ, മിത വസിഷ്‍ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവരും നീയതില്‍ വേഷമിടുന്നു.

വിദ്യാ ബാലന്റേതായി 'ജല്‍സ' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. സുരേഷ് ത്രിവേണിയാണ് ചിത്രത്തിന്റെ സംവിധാനം. പ്രജ്വല്‍ ചന്ദ്രശേഖര്‍, സുരേഷ് ത്രിവേണി, ഹുസൈൻ ദലാല്‍, അബ്ബാസ് ദലാല്‍ എന്നിവരാണ് തിരക്കഥ എഴുതിയത്. വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്‍ബാല്‍ ഖാൻ, ഷഫീൻ പട്ടേല്‍, സൂര്യ കസിഭാട്‍ല തുടങ്ങിയവും 'ജല്‍സ'യില്‍ അഭിനയിച്ചിരിക്കുന്നു.

Related Articles