ജൂഡ് ആന്റണി സംവിധാനം ചെയ്ത് 2018 പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയം ബിഗ് സ്ക്രീനിൽ ഓരോ പ്രേക്ഷകന്റെയും ഉള്ളുലഞ്ഞു. കണ്ണുകളെ ഈറനണിയിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി പേരാണ് സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്. റിലീസ് ദിനം മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.ഏഴ് ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ 50 കോടിയാണ് ജൂഡ് ആന്റണി ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. കേരള ബോക്‌സ് ഓഫീസിൽ നിന്ന് 25 കോടി പ്ലസ് ഗ്രോസും ഓവർസീസ് സർക്യൂട്ടിൽ നിന്ന് 3 മില്യൺ പ്ലസ് ഗ്രോസും ആണ് ചിത്രം നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. മികച്ച ഒപ്പണിംഗ് വീക്കും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. നടൻ ആസിഫ് അലി ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയെന്നും ആസിഫ് കുറിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?