സ്വന്തം മകന് പ്രശ്‌സ്ത ഗായകന്‍ സോനു നിഗം നല്‍കിയ ഉപദേശമാണ് സംഗീത ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ രാജ്യത്ത് ഒരിക്കലും ഗായകനാകരുത് എന്ന ഉപദേശമാണ് അദ്ദേഹം തന്റെ മകന് നല്‍കിയിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മകന്‍ തന്നെ പോലെ ഗായകനാകാന്‍ താത്പര്യമില്ല. താല്‍പ്പര്യമുണ്ടെങ്കില്‍ തന്നെ കുറഞ്ഞത് ഇന്ത്യയിലെങ്കിലും മകന്‍ ഗായകനാകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിനു മുന്‍പും ഇന്ത്യന്‍ സംഗീത ലോകത്തെ വിവേചനത്തെക്കുറിച്ച് തുറന്നു പറച്ചിലുമായി സോനു നിഗം രംഗത്തെത്തിയിരുന്നു.തുറന്നു പറഞ്ഞാല്‍, മകന്‍ ഗായകനാകുന്നതില്‍ എനിക്ക് താത്പര്യമില്ല. കുറഞ്ഞത് ഈ രാജ്യത്തെങ്കിലും. എന്തായാലും അവന്‍ ഇന്ത്യയിലല്ല ജീവിക്കുന്നത്. ദുബായിലാണ്. അവനെ ഇതിനകം ഇന്ത്യയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. പാടാനുള്ള കഴിവുണ്ടെങ്കിലും മറ്റൊരു മേഖലയിലാണ് അവന് താത്പര്യം എന്നുമാണ് അദ്ദേഹം പറഞ്ഞത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?