എന്റെ സ്‌കിന്‍ ടോണും രോമമുള്ള കൈയ്യും അതേപോലെ നിലനിര്‍ത്താമായിരുന്നു; കവര്‍ ഫോട്ടോ എഡിറ്റ് ചെയ്തതിനെതിരെ കനി കുസൃതി

  • 02/12/2020

തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച മാസികയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി നടി കനി കുസൃതി. ഗൃഹലക്ഷ്മി മാസികയ്ക്ക് എതിരെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം രംഗത്ത് എത്തിയിരിക്കുന്നത്. ഫോട്ടോയില്‍ തന്റെ സ്‌കിന്‍ ടോണില്‍ മാറ്റം വരുത്തിയതായും കയ്യില്‍ ഉണ്ടായിരുന്നു രോമങ്ങള്‍ എഡിറ്റ് ചെയ്ത് കളഞ്ഞതായും കനി പറയുന്നു. 

എന്റെ സ്‌കിന്‍ ടോണും ബ്ലാക്ക് സര്‍ക്കിള്‍സും രോമമുള്ള കൈയ്യും അതേ പോലെ നിലനിര്‍ത്താമായിരുന്നു എന്നാണ് ഇതുമായി ബന്ധപ്പെട്ട് കനി പറഞ്ഞിരിക്കുന്നത്. ഇതിന്റെ ഒറിജിനല്‍ ഫോട്ടോയും കുറിപ്പിനോടൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. 

Related Articles