കുവൈത്തിൽ ലിങ്കുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പണമിടപാടുകൾ മരവിപ്പിക്കാൻ ബാങ്കുകൾ ആലോചിക്കുന്നു

  • 17/03/2023

കുവൈത്ത് സിറ്റി: ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നതിനുള്ള നീക്കങ്ങളുമായി ബാങ്കുകള്‍. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങളില്‍ ബാങ്കുകള്‍ പഠനം നടത്തുന്നുണ്ട്. ലിങ്കുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന തുകകൾ മരവിപ്പിക്കാനാണ് ബാങ്കുകൾ ആലോചിക്കുന്നത്. കൈമാറ്റം നടത്തിയ ബാങ്ക്, ഉപഭോക്താവിനെ അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത നിലയിലായിരിക്കും.

ലിങ്കുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന തുകകൾ സംബന്ധിച്ച് ആവർത്തിച്ചുള്ള പരാതികൾ ബാങ്കുകൾ അടുത്തയിടെ ലഭിച്ചിട്ടുണ്ട്. 200 മുതൽ 2000 ദിനാർ വരെയുള്ള തുകകളാണ് ഇത്തരത്തില്‍ നഷ്ടപ്പെട്ടിട്ടുള്ളത്. പ്രത്യേകിച്ച് ആപ്പിള്‍ പേ ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടന്നത്.  കുവൈത്തിന് പുറത്തുള്ള ഹാക്കർമാരുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യപ്പെടുന്നതിനാല്‍ വലിയ പ്രശ്നമാണ് അഭിമുഖീകരിക്കുന്നത്. ലിങ്കുകളിലൂടെ കൈമാറ്റം നിര്‍ത്തിയാല്‍ തട്ടിപ്പുകള്‍ കുറയ്ക്കാനാകുമെന്നാണ് ബാങ്കുകള്‍ പറയുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News