HomeARTICLESബ്ലൂ ഒറിജിൻ്റെ ന്യൂ ഗ്ലെൻ റോക്കറ്റ് പൊട്ടിത്തെറിച്ചു: സംഭവം എഞ്ചിൻ-ഫയറിങ് പരീക്ഷണത്തിനിടെ

ബ്ലൂ ഒറിജിൻ്റെ ന്യൂ ഗ്ലെൻ റോക്കറ്റ് പൊട്ടിത്തെറിച്ചു: സംഭവം എഞ്ചിൻ-ഫയറിങ് പരീക്ഷണത്തിനിടെ

spot_img

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള ബഹിരാകാശ സാങ്കേതിക കമ്പനിയായ ബ്ലൂ ഒറിജിന്‍റെ ന്യൂ ഗ്ലെൻ റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. യുഎസിലെ ഫ്ലോറിഡയിലുള്ള കേപ് കാനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് പാഡിൽ വെച്ചാണ് പൊട്ടിത്തെറി ഉണ്ടായത്. ഇന്നലെ (വ്യാഴാഴ്‌ച) ഈസ്റ്റേൺ സമയം രാത്രി 9 മണിയോടെ (ഇന്ത്യൻ സമയം മെയ്‌ 29 പുലർച്ചെ 6.30) ആണ് ഉഗ്രശബ്‌ദത്തോടെ സ്‌ഫോടനമുണ്ടായത്.

ബ്ലൂ ഒറിജിൻ്റെ ന്യൂ ഗ്ലെൻ ദൗത്യത്തിന്‍റെ (NG-4) ഭാഗമായ റോക്കറ്റാണ് ഇത്. ജൂൺ 4ന് ഉള്ളിൽ വിക്ഷേപണം നിശ്ചയിച്ചിരുന്നു. ഇതിന് മുന്നോടിയായി നടത്തിയ എഞ്ചിൻ-ഫയറിങ് പരീക്ഷണത്തിനിടെയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ ആളപായമോ, പരിക്കോ സംഭവിച്ചിട്ടില്ലെന്ന് കാനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പരിശോധിച്ച് വരികയാണെന്നും ജെഫ് ബെസോസ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!