കുവൈത്ത്: നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് തൊഴിലിടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി Public Authority of Manpower ബോധവൽക്കരണ പ്രസ്താവന പുറത്തിറക്കി. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയും അടിയന്തരാവസ്ഥകളിൽ പരമാവധി സജ്ജീകരണവും വേഗത്തിലുള്ള പ്രതികരണവും ഉറപ്പാക്കുകയും ചെയ്യുന്നതിനായി തൊഴിൽസുരക്ഷാ നടപടികൾ കർശനമായി പാലിക്കണമെന്ന് അതോറിറ്റി അറിയിച്ചു.തൊഴിൽദാതാക്കളും തൊഴിലാളികളും പാലിക്കേണ്ട നിർദേശങ്ങൾ:
1️⃣ മുന്നറിയിപ്പ് സൈറൺ കേൾക്കുകയോ ഔദ്യോഗിക മുന്നറിയിപ്പ് ലഭിക്കുകയോ ചെയ്താൽ ജോലി ഉടൻ നിർത്തണം. ജോലിസ്ഥലത്ത് വ്യക്തമായ അപകടസാധ്യതയുണ്ടെങ്കിൽ അടിയന്തരമായി നടപടി സ്വീകരിക്കണം. അപകടനിരക്ക് ഉയർന്നാൽ പ്രത്യേകിച്ച് ഊർജസ്ഥാപനങ്ങളിലോ പ്രധാന സൗകര്യങ്ങളിലോ ലക്ഷ്യംവച്ച സാഹചര്യമുണ്ടെങ്കിൽ Kuwait Civil Defense യുമായി ഏകോപനം നടത്തണം. ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണം.
2️⃣ സ്ഥാപനത്തിന്റെ അംഗീകൃത എവാക്വേഷൻ (ഒഴിപ്പിക്കൽ) പദ്ധതി വൈകാതെ നടപ്പിലാക്കണം. ആവശ്യമായ സാഹചര്യങ്ങളിൽ സുരക്ഷിതവും ക്രമബദ്ധവുമായ പുറപ്പെടൽ ഉറപ്പാക്കണം. ഉയർന്ന അപകടസാഹചര്യങ്ങളിൽ സിവിൽ ഡിഫൻസുമായി ഏകോപനം നിർബന്ധമാണ്. തൊഴിലാളികൾ നിർദേശിച്ച അസംബ്ലി പോയിന്റുകളിലേക്കോ ഷെൽട്ടറുകളിലേക്കോ നീങ്ങണം.
3️⃣ ഒഴിപ്പിക്കൽ സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുത്; അടിയന്തര പുറത്തേക്കുള്ള വഴികൾ മാത്രം ഉപയോഗിക്കണം.
4️⃣ ബന്ധപ്പെട്ട അധികാരികളുമായി നിരന്തര സമ്പർക്കം പുലർത്തുകയും ഔദ്യോഗിക അടിയന്തര നിർദേശങ്ങൾ പാലിക്കുകയും വേണം.
5️⃣ സുരക്ഷാ ഉദ്യോഗസ്ഥരുമായി പൂർണ്ണ സഹകരണം പുലർത്തി, ഭീതിയുണ്ടാക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണം.
6️⃣ തൊഴിലുടമകൾ അടിയന്തര പദ്ധതികൾ സ്ഥിരമായി പുനഃപരിശോധിക്കുകയും മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും തൊഴിലാളികൾക്ക് കാലാനുസൃത പരിശീലനങ്ങളിലൂടെ ബോധവൽക്കരണം നൽകുകയും വേണം.ഈ നിർദേശങ്ങൾ പാലിക്കുന്നത് ഒരു ദേശീയ കടമയും പങ്കുവെക്കുന്ന ഉത്തരവാദിത്തവുമാണെന്ന് അതോറിറ്റി വ്യക്തമാക്കി. പ്രതിസന്ധിക്കാലങ്ങളിൽ ജീവൻ സംരക്ഷിക്കുന്നതിനുള്ള പ്രൊഫഷണൽ ബോധവും ഉത്തരവാദിത്തബോധവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അറിയിച്ചു.


