HomeCommunityഇൻഫോക് സബാഹ് പുരുഷ - വനിത ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം

ഇൻഫോക് സബാഹ് പുരുഷ – വനിത ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം

spot_img

കുവൈത്ത് സിറ്റി: ഇന്ത്യൻ നേഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) സബാഹ് റീജിയൻ പുരുഷ ക്രിക്കറ്റ് ടീമായ സബാഹ് റാപ്റ്റേഴ്സിന്റെയും വനിതാ ക്രിക്കറ്റ് ടീമായ സബാഹ് സ്ട്രൈക്കേഴ്സിന്റെയും ജേഴ്സി പ്രകാശനം ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റോറന്റിൽ നടന്നു. പ്രവാസ ലോകത്തെ പരിമിതമായ സാഹചര്യങ്ങൾക്കിടയിലും, പ്രത്യേകിച്ച് വനിതാ നഴ്സുമാരെ ഉൾപ്പെടുത്തി ഒരു ക്രിക്കറ്റ് ടീം രൂപീകരിക്കാൻ കഴിഞ്ഞത് ഇൻഫോക്കിന്റെ ശ്രദ്ധേയമായ ചുവടുവയ്പ്പാണ്. നഴ്സുമാരുടെ കഴിവുകൾ ആരോഗ്യപരിപാലന മേഖലയിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും, കായികം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കണമെന്നും ലക്ഷ്യമിട്ടാണ് പുരുഷ ടീമിനൊപ്പം വനിതാ ടീമും രൂപീകരിച്ചത്.

സബാഹ് റീജണൽ കൺവീനർ ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ജേഴ്സി പ്രകാശനം നിർവഹിച്ചു. ഇൻഫോക് സെക്രട്ടറി ജോബി ജോസഫ്, ട്രഷറർ മുഹമ്മദ് ഷാ, കോർ കമ്മിറ്റി അംഗങ്ങളായ ഷൈജു കൃഷ്ണൻ, ബിബിൻ ജോർജ്, സ്പോർട്സ് സെക്രട്ടറിമാരായ ഡെന്നിസ് സാജൻ, ലിയോ അവറാച്ചൻ എന്നിവർ ആശംസകൾ നേർന്നു.

സബാഹ് റീജണൽ ജനറൽ സെക്രട്ടറി ദിവ്യ എസ്. വിശ്വനാഥ് സ്വാഗതവും ട്രഷറർ എബ്രഹാം റോയ് നന്ദിയും പറഞ്ഞു. സബാഹ് സ്പോർട്സ് കോർഡിനേറ്റർമാരായ റോജി രാജു, ജോൺസൺ മാത്യു, റാപ്റ്റേഴ്സ് ക്യാപ്റ്റൻ തംസീത് പി.എം, സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ വിനീത ഡിസൂസ എന്നിവരുടെ സാന്നിധ്യത്തിലാണ് ജേഴ്സി പ്രകാശനം നിർവഹിച്ചത്. സബാഹ് റീജണൽ ജോ. കൺവീനർ ധന്യ മുകേഷ്, ജോ. സെക്രട്ടറി ഷൈനി ജോൺസൺ എന്നിവരോടൊപ്പം മറ്റ് റീജണൽ ഭാരവാഹികളും ചടങ്ങുകൾ ഏകോപിപ്പിച്ചു. പരസ്പര പിന്തുണയും കൂട്ടായ്മയും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം, പ്രവാസി വനിതകൾക്ക് തങ്ങളുടെ കഴിവുകൾ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള വേദി ഒരുക്കുകയാണ് വനിതാ ക്രിക്കറ്റ് ടീമിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!