HomeGULFകുവൈത്ത് ഫയർ ഫോഴ്‌സിൽ കുവൈത്തികളല്ലാത്ത നോൺ-കമ്മീഷൻഡ് ഓഫീസർമാർക്ക് നിയമനം നൽകാൻ ഉത്തരവ്

കുവൈത്ത് ഫയർ ഫോഴ്‌സിൽ കുവൈത്തികളല്ലാത്ത നോൺ-കമ്മീഷൻഡ് ഓഫീസർമാർക്ക് നിയമനം നൽകാൻ ഉത്തരവ്

spot_img

കുവൈത്ത്സിറ്റി: കുവൈത്ത് ഫയർ ഫോഴ്‌സിലേക്ക് കുവൈത്തികളല്ലാത്ത നോൺ-കമ്മീഷൻഡ് ഓഫീസർമാരെ നിയമിക്കുന്നത് സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും വ്യക്തമാക്കി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ഉത്തരവിട്ടു (അമീരി ഡിക്രി 7/2026). ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസത്തെ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗമിൽ’ പ്രസിദ്ധീകരിച്ചു.

ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ:

ആർട്ടിക്കിൾ 1: 1959-ലെ 15-ാം നമ്പർ പൗരത്വ നിയമത്തിലെയും അതിന്റെ ഭേദഗതികളിലെയും ആർട്ടിക്കിൾ 13 (ക്ലോസ് 4) പ്രകാരം കുവൈത്തി പൗരത്വം റദ്ദാക്കപ്പെട്ട നോൺ-കമ്മീഷൻഡ് ഓഫീസർമാരെ കുവൈത്ത് ഫയർ ഫോഴ്‌സിലെ നിയമനങ്ങൾക്കായി പരിഗണിക്കുന്നതാണ്. സുരക്ഷാ പരിശോധനകളും ആവശ്യമായ മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം കരാർ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ നിയമനം. ഇതിനുള്ള അന്തിമ അംഗീകാരം കുവൈത്ത് ഫയർ ഫോഴ്‌സ് ചീഫ് നൽകും. ഇവർ മുൻപ് കെ.എഫ്.എഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേടിയ പരിശീലന കോഴ്‌സുകളും തൊഴിൽ യോഗ്യതകളും ജോലിയുടെ ഗ്രേഡ് നിശ്ചയിക്കാൻ പരിഗണിക്കുന്നതായിരിക്കും.

ആർട്ടിക്കിൾ 2:മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ടവരുടെ നിയമനങ്ങൾ 2020-ലെ 13-ാം നമ്പർ നിയമത്തിന്റേയും ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകളുടെയും ഈ ഉത്തരവിനൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള കരാർ നിബന്ധനകളുടെയും അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുന്നത്.

ആർട്ടിക്കിൾ 3: നിയമനം ലഭിക്കുന്ന വ്യക്തികൾ കുറഞ്ഞത് 5 വർഷക്കാലം കുവൈത്ത് ഫയർ ഫോഴ്‌സിൽ സേവനം അനുഷ്ഠിക്കുമെന്ന് ഉറപ്പുനൽകണം. അതിനുശേഷമുള്ള കാലയളവ് പുതുക്കുന്ന കാര്യം വകുപ്പിന്റെ താല്പര്യപ്രകാരം തീരുമാനിക്കും.

ആർട്ടിക്കിൾ 4: നിയമിക്കപ്പെടുന്ന ജീവനക്കാർ തങ്ങളുടെ സേവനകാലയളവിൽ കുവൈത്ത് ഫയർ ഫോഴ്‌സിന്റെ എല്ലാ നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയരായിരിക്കും. കെ.എഫ്.എഫ് ചീഫിന്റെ ഉത്തരവുപ്രകാരം ഇവരെ മറ്റ് ചുമതലകളിലേക്ക് മാറ്റാനോ വിന്യസിക്കാനോ അധികാരമുണ്ടായിരിക്കും.

ആർട്ടിക്കിൾ 5: 2020-ലെ 13-ാം നമ്പർ നിയമത്തിലെയും അതിന്റെ മറ്റ് നിയമാവലികളിലെയും വ്യവസ്ഥകൾ സ്ഥാനാർത്ഥികൾക്ക് ബാധകമായിരിക്കും.

ആർട്ടിക്കിൾ 6: ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള ചുമതല കുവൈത്ത് ഫയർ ഫോഴ്‌സ് ചീഫിനായിരിക്കും.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!