HomeGULFആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വ്യാജ രേഖകൾ നിർമ്മിച്ച് തട്ടിപ്പ്; വാട്സ്ആപ്പ് വഴിയുള്ള സന്ദേശങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വ്യാജ രേഖകൾ നിർമ്മിച്ച് തട്ടിപ്പ്; വാട്സ്ആപ്പ് വഴിയുള്ള സന്ദേശങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെയും മന്ത്രിയുടെയും പേരിലുള്ള വ്യാജ രേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിക്കുന്നുണ്ടെന്ന വ്യാജേനയുള്ള തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വാട്സ്ആപ്പ് വഴി സന്ദേശങ്ങൾ അയച്ച് ജനങ്ങളുടെ ബാങ്കിംഗ് വിവരങ്ങളും വെരിഫിക്കേഷൻ കോഡുകളും തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അത്തരത്തിലുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും, ആരുമായും ബാങ്കിംഗ് വിവരങ്ങളോ രഹസ്യ കോഡുകളോ പങ്കുവെക്കരുതെന്നും പൊതുജനങ്ങളോട് മന്ത്രാലയം കർശനമായി അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!