HomeGULFവ്യാപക ഭക്ഷ്യസുരക്ഷാ പരിശോധന; ഹവല്ലിയിലും ഫർവാനിയയിലുമായി ടണ്ണുകളോളം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിച്ചു

വ്യാപക ഭക്ഷ്യസുരക്ഷാ പരിശോധന; ഹവല്ലിയിലും ഫർവാനിയയിലുമായി ടണ്ണുകളോളം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി: പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുവൈറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധന. ഹവല്ലി ഗവർണറേറ്റിലും ഫർവാനിയയിലുമായി നടത്തിയ റെയ്ഡുകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും ടണ്ണുകളോളം കേടായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.

ഹവല്ലി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 29 നിയമലംഘന റിപ്പോർട്ടുകളാണ് അധികൃതർ രജിസ്റ്റർ ചെയ്തത്. മനുഷ്യ ഉപയോ​ഗത്തിന് തികച്ചും അനുയോജ്യമല്ലാത്ത 46 കിലോഗ്രാമിലധികം ഭക്ഷ്യവസ്തുക്കൾ ഇവിടെ നിന്നും പിടിച്ചെടുത്ത് നശിപ്പിച്ചു. ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാതെയുള്ള തൊഴിലാളികളുടെ നിയമനം, ആരോഗ്യ ലൈസൻസില്ലാതെ ഭക്ഷ്യ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കൽ, പൊതു ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ വ്യാപാരം തുടങ്ങിയ ഗുരുതരമായ ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.

ഇതിനുപുറമെ, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷന്റെ ഫർവാനിയ ഗവർണറേറ്റിലെ ഇൻസ്പെക്ഷൻ വിഭാഗവും ആഭ്യന്തര മന്ത്രാലയവും ചേർന്ന് നടത്തിയ മറ്റൊരു റെയ്ഡിൽ വൻതോതിലുള്ള ഭക്ഷ്യമാലിന്യങ്ങളും വ്യാജ സംഭരണ കേന്ദ്രവും പിടികൂടി. ആരോഗ്യ ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഉപയോഗിച്ചിരുന്ന ഒരു കുതിര ലായത്തിലാണ് പരിശോധന നടത്തിയത്.

ഈ റെയ്ഡിൽ കേടായ 2,940 ടിൻ ബേബി ഫുഡ്ഡും കാലാവധി കഴിഞ്ഞ 3,842 കിലോഗ്രാം ചോക്ലേറ്റുമാണ് അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചത്. സംഭവത്തിൽ ഔദ്യോഗികമായി നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. കേസ് കൂടുതൽ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള ഇത്തരം കർശന പരിശോധനാ ക്യാമ്പെയ്നുകൾ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!