HomeGULFകുവൈത്തിലെ ഇന്ത്യൻ ഓഫ്‌റോഡിംഗ് കൂട്ടായ്മയ്ക്ക് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അംഗീകാരം

കുവൈത്തിലെ ഇന്ത്യൻ ഓഫ്‌റോഡിംഗ് കൂട്ടായ്മയ്ക്ക് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അംഗീകാരം

spot_img

കുവൈത്തിലെ ഇന്ത്യൻ ഓഫ്‌റോഡിംഗ് പ്രേമികളുടെ കൂട്ടായ്മയായ KWT 4×4 IND ഫോറത്തിന് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു.

INDEMB/KWT/ASSN/419 എന്ന രജിസ്ട്രേഷൻ നമ്പറിലാണ് സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യുന്ന കുവൈത്തിലെ ആദ്യ ഇന്ത്യൻ ഫോർ ബൈ ഫോർ ഓഫ്‌റോഡിംഗ് കൂട്ടായ്മയാണിതെന്ന് ഭാരവാഹികൾ വ്യക്തമാക്കി .ഓഫ്‌റോഡിംഗിലും ഓവർലാൻഡിംഗിലും താൽപര്യമുള്ള വാഹനപ്രേമികൾ ചേർന്നാണ് കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. മരുഭൂമിയിലെ മണൽക്കുന്നുകളിലൂടെയുള്ള യാത്രകൾ, ക്യാമ്പിംഗ്, ഓവർലാൻഡിംഗ് തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘടന നടത്തുന്നത്. സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഓഫ്‌റോഡിംഗ് പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

ഈ അംഗീകാരം ഓരോ അംഗത്തിന്റെയും കൂട്ടായ വിജയമാണെന്ന് പ്രസിഡന്റ് ഷെറി തോമസും സെക്രട്ടറി ഇൻഷാദും മീഡിയ സെക്രട്ടറി നൗഫൽ മൂടാടിയും പറഞ്ഞു. ഔദ്യോഗിക രജിസ്ട്രേഷൻ സംഘടനയുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതോടൊപ്പം സാമൂഹിക, സാംസ്കാരിക, സാഹസിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും അവസരമൊരുക്കുമെന്ന് അവർ വ്യക്തമാക്കി. കൂടുതൽ അംഗങ്ങളെ ചേർത്ത് പ്രവർത്തനം വ്യാപിപ്പിക്കാനും ഇന്ത്യൻ പ്രവാസികൾക്കിടയിൽ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്താനുമാണ് സംഘടനയുടെ തീരുമാനം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!