HomeGULFകുവൈത്ത് നാവികസേനയുടെ ലൈവ് അമ്മ്യൂണിഷൻ വെടിവെപ്പ് പരിശീലനം ഇന്ന് മുതൽ ഡിസംബർ 3 വരെ; കടലിൽ...

കുവൈത്ത് നാവികസേനയുടെ ലൈവ് അമ്മ്യൂണിഷൻ വെടിവെപ്പ് പരിശീലനം ഇന്ന് മുതൽ ഡിസംബർ 3 വരെ; കടലിൽ പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേന നവംബർ 29 ഞായറാഴ്ച മുതൽ ഡിസംബർ 3 വ്യാഴാഴ്ച വരെ ലൈവ് അമ്മ്യൂണിഷൻ വെടിവെപ്പ് പരിശീലനം നടത്തുമെന്ന് കുവൈത്ത് ആർമിയുടെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചു. നിശ്ചിത നാവിക ഫയറിംഗ് റേഞ്ചിൽ ദിവസവും രാവിലെ 10:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെയാണ് സൈനികാഭ്യാസം നടക്കുക.

അറിയിപ്പ് പ്രകാരം, ഒന്നാമത്തെ നിയന്ത്രിത മേഖല റാസ് അൽ-ജുലായയ്ക്ക് 16.5 നോട്ടിക്കൽ മൈൽ കിഴക്കായി ഖാറൂ ദ്വീപിന് നേരെ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ്. രണ്ടാമത്തെ മേഖല റാസ് അൽ-സൂറിന് ആറ് നോട്ടിക്കൽ മൈൽ കിഴക്കായി ഉമ്മുൽ മറാദി ദ്വീപിന് നേരെ വ്യാപിച്ചുകിടക്കുന്ന ഭാഗമാണ്.

പരിശീലനം നടക്കുന്ന ദിവസങ്ങളിൽ സുരക്ഷ മുൻനിർത്തി സ്വദേശികളും പ്രവാസികളും, പ്രത്യേകിച്ച് മത്സ്യബന്ധനത്തിന് പോകുന്നവരും വിനോദ ബോട്ടുകളിൽ സഞ്ചരിക്കുന്നവരും ഈ നിയന്ത്രിത മേഖലകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു. സൈനികാഭ്യാസത്തിനിടയിലുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി കടലിൽ പോകുന്ന എല്ലാവർക്കും ഈ ജാഗ്രതാ നിർദ്ദേശം ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!