HomeGULFകുവൈത്തിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ പൗരന്മാർക്ക് ആദരാഞ്ജലികളുമായി കത്തോലിക്കാ സഭ.

കുവൈത്തിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ പൗരന്മാർക്ക് ആദരാഞ്ജലികളുമായി കത്തോലിക്കാ സഭ.

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ഇറ്റാലിയൻ പൗരന്മാരുടെ മരണത്തിൽ കുവൈത്തിലെ കത്തോലിക്കാ സഭ അനുശോചനം രേഖപ്പെടുത്തി.

മരിച്ച ഇറ്റാലിയൻ സാങ്കേതിക വിദഗ്ധരായ അന്റോണിയോ സക്കോച്ചിയോ, ഇമാനുവേലെ ലോ റൂസ്സോ എന്നിവരുടെ ആത്മശാന്തിക്കായി ശനിയാഴ്ച രാവിലെ കുവൈത്ത് സിറ്റിയിലെ ഹോളി ഫാമിലി കോ-കത്തീഡ്രലിൽ പ്രത്യേക അനുസ്മരണ ദിവ്യബലി അർപ്പിച്ചു.

കുവൈത്തിലെ ഇറ്റാലിയൻ അംബാസഡർ ലോറെൻസോ മോറിനി, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, മരിച്ചവരുടെ സഹപ്രവർത്തകർ, വിശ്വാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെരാർഡിയുടെയും വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും പേരിൽ കുവൈത്തിലെ കത്തോലിക്കാ സഭയുടെ ഔദ്യോഗിക വക്താവ് ഫാദർ സുലൈമാൻ ഹിഫാവി അനുശോചനം അറിയിച്ചു.

ഇറ്റാലിയൻ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി.

കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ്, കുവൈത്ത് ഭരണകൂടം, സ്വദേശികൾ, പ്രവാസികൾ എന്നിവരോട് സഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആക്രമണങ്ങളിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കുവൈത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സൗഹാർദപരമായ സഹവർത്തിത്വത്തിന്റെയും നാടായി കുവൈത്ത് എന്നും നിലനിൽക്കട്ടെയെന്നും സഭ പ്രാർത്ഥിച്ചു.

അതേസമയം, ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് കുവൈത്ത് ആരോപിച്ചെങ്കിലും ഇറാൻ ഉത്തരവാദിത്തം നിഷേധിച്ചിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!