സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചിലവഴിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

  • 11/12/2020


സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗവേഷകര്‍. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകളുടെ അമിതമായ ഉപയോഗം അത് ഉപയോഗിക്കുന്നവരുടെ മാനസിക ആരോഗ്യത്തെ മോശമായി ബാധിക്കും എന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുഎസില്‍ നിന്നുള്ള പുതിയ ഗവേഷണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം വിഷാദ രോഗം ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. 18 നും 30 നും ഇടയില്‍ പ്രായമുള്ള ആയിരത്തോളം യുവാക്കളിലാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്. അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related Articles