കോവിഡ് ബാധിച്ചവരുടെ ശ്വാസകോശം പുകവലിക്കാരുടേതിനേക്കാള്‍ മോശം; എക്‌സറെ ദൃശ്യങ്ങള്‍ പുറത്ത്

  • 16/01/2021



കോവിഡ് ബാധിച്ച വ്യക്തിയുടെ ശ്വാസകോശം പുകവലിക്കാരുടെ ശ്വാസകോശത്തേക്കാള്‍ മോശമാണെന്ന് റിപ്പോര്‍ട്ട്. കോവിഡില്‍ നിന്ന് മുക്തി നേടിയ രോഗികളുടെ ശ്വാസകോശത്തില്‍ കാണപ്പെടുന്ന പരിക്കുകളും പാടുകളും പുകവലിക്കാരുടെ ശ്വാസകോശത്തില്‍ കാണുന്നതിനേക്കാള്‍ മോശമാണ്. ടെക്‌സാസ് ടെക് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ഡോ ബ്രിട്ടാനി ബാങ്ക് ഹെഡ് കെന്റല്‍ എക്‌സ് റേ ചിത്രങ്ങള്‍ സഹിതം വ്യക്തമാക്കുന്നു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. 

കഴിഞ്ഞവര്‍ഷം മഹാമാരി പടര്‍ന്നു പിടിച്ചതു മുതല്‍ ആയിരക്കണക്കിന് രോഗികളെ കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടറാണ് അദ്ദേഹം.സാധാരണ ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശവും ഒരു പുകവലിക്കുന്ന ആളുടെ ശ്വാസകോശവും കോവിഡ് ബാധിച്ച ഒരാളുടെ ശ്വാസകോശവുമാണ് ഇവര്‍ പങ്കുവച്ചത്. സാധാരണ ശ്വാസകോശം ഇരുണ്ടതും കാണാവുന്നതുമാണ്. പുകവലിക്കുന്ന ആളുടെ ശ്വാസകോശം ഭാഗികമായി വെളുത്തതാണ്. എന്നാല്‍, കൊറോണ വൈറസ് രോഗിയുടെ ശ്വാസകോശം കാണാന്‍ കഴിയാത്ത വിധത്തിലുള്ളതാണ്.

കോവിഡ് മുക്തി നേടിയവര്‍ അനുഭവിക്കുന്ന ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്ഷീണം, ശ്വാസതടസ്സം, ഹൃദയമിടിപ്പ്, സന്ധി, പേശിവേദന എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. അതേസമയം, ഇക്കാര്യം ട്വിറ്ററില്‍ പങ്കുവച്ചതിനു ശേഷം നിരവധിയാളുകളാണ് ഡോക്ടറെ ബന്ധപ്പെട്ടത്.

Related Articles