ചർമ്മത്തിലെ കരുവാളിപ്പ് പ്രേശ്നമാകാറുണ്ടോ? അതിനുള്ള പ്രതിവിധി ഇതാ...

  • 19/02/2021



വേനൽക്കാലങ്ങളിൽ നാം നേരിടുന്ന പ്രശ്നങ്ങളാണ് കടുത്ത ചൂടും വെയിലും തന്മൂലം ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പും. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളാണ് ചർമ്മത്തിൽ കരുവാളിപ്പ് ഉണ്ടാക്കുന്നത്. 

വെയിലേൽക്കുന്നത് കഴിവതും കുറയ്ക്കുക എന്നതാണ് ഇതിനുള്ള പ്രധാന പ്രതിവിധി.  ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം..

ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഉണങ്ങിയാൽ തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

തക്കാളി നീരും അര ടീസ്പൂൺ തേനും ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

രക്തചന്ദനവും പനിനീരും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നതും കരുവാളിപ്പ് അകറ്റാൻ സഹായിക്കും. മാത്രമല്ല ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാനും ഇത് സഹായകമാണ്.

പകുതി നാരങ്ങ മുറിച്ചെടുത്തു മുഖത്തു നന്നായി സ്‌ക്രബ് ചെയ്യുക. ഇതിനുശേഷം ആൽമണ്ട് ഓയിൽ ഉപയോഗിച്ചു പത്ത് മിനിറ്റ് മസാജ് ചെയ്യുക. സൂര്യപ്രകാശമേറ്റതു മൂലമുള്ള കരുവാളിപ്പും കറുത്തപാടുകളും മാറാൻ ഇത് സഹായിക്കും. 

Related Articles