കാലിലെ ഞരമ്പുകൾ വീർത്ത്, തടിച്ച് കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് 'വെരിക്കോസ് വെയിൻ' എന്ന് പറയുന്നത്. നിരവധി ആളുകളിൽ ഇത് കണ്ട് വരുന്നു. ഏറെനേരം നിന്നു ജോലിചെയ്യുന്നവരിൽ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഇത്.ശരീരത്തിന്റെ ഏത് ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഏറ്റവുമധികം സാധ്യത. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന രോഗമാണിത്. യുഎസിൽ നാലിൽ ഒരാൾക്ക് വെരിക്കോസ് വെയിൻ ബാധിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു.ഒരാളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ സിരകളും രക്തക്കുഴലുകളും ഒക്കെ ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും. ഇത് വെരിക്കോസ് വെയിൻ രോഗത്തെ വികസിപ്പിക്കും.ഞരമ്പുകൾ തടിച്ച് ചുരുളും, കാലുകളിൽ ചിലന്തിവലപോലെ ഞരമ്പുകൾ പ്രത്യക്ഷപ്പെടാം, രോഗബാധയുള്ള സ്ഥലത്ത് മുറിവിൽനിന്നു രക്തസ്രാവം ഉണ്ടാവുക, കാലുകളിൽ വേദനയും ഭാരക്കൂടുതലും തോന്നുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.വെരിക്കോസ് വെയിനിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കുക എന്നതാണ്. സിരകളിൽ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാൻ ആവശ്യമായ മാറ്റങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരുക. കൂടുതൽ നേരം നിൽക്കുന്നത് ഒഴിവാക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?