ന്യൂ ഡെൽഹി: കോവാക്സീൻ 81% ഫലപ്രദമെന്ന് ഭാരത് ബയോടെക്. ജനിതക മാറ്റം സംഭവിച്ച വൈറസുകളിലും കോവാക്സിൻ ഫലപ്രദമാണെന്ന് മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായതോടെ തെളിഞ്ഞതായി അധികൃതർ അറിയിച്ചു. മുൻപ് കൊറോണ ബാധിക്കാത്ത, രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരിലാണ് 81% ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയത്.വാക്സീൻ പരീക്ഷണത്തിൽ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നതായി ഭാരത് ബയോടെക് മാനേജിങ് ഡയറക്ടർ ഡോ. കൃഷ്ണ എല്ല പറഞ്ഞു. വാക്സീന്റെ മൂന്ന് പരീക്ഷണ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കി. 27,000 പേരാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. ഇടയ്ക്കിടെ ജനിതക മാറ്റം സംഭവിക്കുന്ന വൈറസുകളിലും വാക്സീൻ ഫലപ്രദമാണെന്ന് തെളിഞ്ഞു.നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ വിശകലനത്തിലും യുകെയിൽനിന്നെത്തിയ ജനിതകമാറ്റം സംഭവിച്ച വൈറസുകൾക്കടക്കം വാക്സീൻ ഫലപ്രദമാണെന്നു കണ്ടെത്തി. യൂറോപ്യൻ രാജ്യങ്ങളടക്കം വാക്സീനിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഫ്രഞ്ച് അംബാസഡർ സന്ദർശിച്ചു. 20 ദശലക്ഷം ഡോസ് നൽകുന്നതിന് ബ്രസീലുമായി കഴിഞ്ഞ ആഴ്ച കമ്പനി ഒപ്പുവച്ചെന്നും അദ്ദേഹം പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?