ബാലതാരമായി എത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സനുഷ സന്തോഷ്. കൊവിഡ് കാലഘട്ടത്തില്‍ താന്‍ അനുഭവിച്ച വിഷാദ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം സനുഷ പങ്കുവെച്ചത്. ആ ദിവസങ്ങളില്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ പോലും തോന്നിയിരുന്നു എന്നും എന്നാല്‍ അനുജന്റെ മുഖമാണ് തന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും സനുഷ പറയുന്നു. കൊവിഡ് തുടക്കം എല്ലാംകൊണ്ടും തനിക്ക് ബുദ്ധിമുട്ടേറിയ സമയമായിരുന്നു. വ്യക്തിപരമായും തൊഴില്‍പരമായും ഒക്കെ എന്റെ ചിരി ഇല്ലാതായ ദിവസങ്ങളായിരുന്നു. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദയും ഒക്കെ ആരോട് പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. ഡിപ്രഷന്‍, പാനിക്ക് അറ്റാക്ക് എല്ലാം ഉണ്ടായിട്ടുണ്ട്. ആരോടും സംസാരിക്കാന്‍ തോന്നിയിരുന്നില്ല. ആത്മഹത്യ ചിന്തകള്‍ പോലും തോന്നിയിരുന്നു. അങ്ങനെയുള്ള അവസ്ഥയില്‍ നിന്ന് ഓടിരക്ഷപ്പെടുക എന്ന ഓപ്ഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്. വളരെ അടുപ്പം ഉള്ളവരില്‍ ഒരാളെ മാത്രം വിളിച്ച് ഞാന്‍ കാറുമായി വയനാട്ടിലേക്ക് പോയി. ആളുകളൊക്കെ ഇപ്പോള്‍ കാണുന്ന ചിരിച്ചുകളിച്ചു നില്‍ക്കുന്ന എന്റെ ചിത്രങ്ങള്‍ അത്തമൊരു അസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരുന്നപ്പോള്‍ എടുത്തതാണ്. വീട്ടില്‍ പോലും പറയാന്‍ പേടിയായിരുന്നു. എല്ലാം പറഞ്ഞിരുന്നത് അനിയനോട് മാത്രമാണ് എന്നും സനുഷ തന്റെ വീഡിയോയില്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?