സൗദിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കത്തി; 42 പേര്‍ക്ക് ദാരുണാന്ത്യം

  • 17/11/2025

മക്ക: സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കത്തി 42 മരണം. ബസ് ടാങ്കറുമായി കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. മക്കയിലെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്നതിനിടെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. മരിച്ചവരില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടുന്നു.

Related News