പതിനൊന്ന് വയസ്സുള്ള മകൾക്കെതിരെ പിതാവിന്റെ ക്രൂര മർദ്ദനം; വീഡിയോ പ്രചരിച്ചതോടെ പിതാവ് അറസ്റ്റിൽ

  • 11/10/2020

സൗദി അറേബ്യയിലെ മക്കയിൽ  പതിനൊന്ന് വയസ്സുള്ള മകൾക്കെതിരെ പിതാവിന്റെ ക്രൂര മർദ്ദനം.  മകളെ കെട്ടിയിട്ട് ചാട്ട കൊണ്ട് അടിച്ച പിതാവിനെ അറസ്റ്റ് ചെയ്തു.   മകളെ ക്രൂരമായി ചാട്ട കൊണ്ട് അടിയ്ക്കുന്ന  വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ  അറസ്റ്റ് ചെയ്തത്.

കേസ് മക്ക പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ബര്‍മ്മ സ്വദേശിയായ 40കാരന്‍ മകളെ നിലത്ത് കമഴ്ത്തി കിടത്തി ഏണിയില്‍ ചേര്‍ത്ത് കെട്ടുന്നതും പിന്നീട് ചാട്ട കൊണ്ട് പലതവണ അടിക്കുന്നതുമാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ പിതാവ് കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഇയാളുടെ സഹോദരി അനുവാദമില്ലാതെ കുട്ടിയുടെ മുടി മുറിച്ചു. തുടര്‍ന്ന് വീട് വിട്ടിറങ്ങിയ സഹോദരിക്ക് അയച്ചുകൊടുക്കാനും ഇവരെ തിരിച്ചുകൊണ്ടുവരാനും വേണ്ടിയാണ് മകളെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍, കുട്ടിയുടെ അമ്മയെ കൊണ്ട് ചിത്രീകരിച്ചതെന്ന് ഇയാള്‍ പറഞ്ഞെന്നാണ് വിവരം.

Related News