വിദേശികളെ സൗദിക്ക് പുറത്തേക്ക് യാത്രചെയ്യാൻ അനുവദിക്കും; സൗദി ഏവിയേഷൻ അതോറിറ്റി.

  • 27/12/2020

സൗദി അറേബ്യ: പുതിയ കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ കണക്കിലെടുത്ത് സൗദി പൗരന്മാരല്ലാത്തവർക്കു രാജ്യം വിടാൻ അനുവദിക്കുമെന്ന്  സിവിൽ ഏവിയേഷൻ അതോറിറ്റി സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന എയർ കാരിയറുകളെ  അറിയിച്ചു. 

രാജ്യത്തേക്ക് വരുന്ന വിമാനത്തിലെ സ്റ്റാഫുകൾക്ക്  തങ്ങളുടെ വീമാനത്തിൽ നിന്നും പുറത്തേക്കു വരാനോ, എയർപോർട്ടിലെ ജോലിക്കാർക്ക്  വീമാനത്തിലുള്ളവരുമായി ഇടപഴുകാനോ അനുവദിക്കില്ലെന്നുമുള്ള വ്യവസ്ഥയിൽ ആണ് പുതിയ തീരുമാനം. യാത്രക്കാർക്കായി  ചാർട്ടർ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ അതോറിറ്റി എയർ കാരിയറുകളെ അനുവദിക്കും . രാജ്യത്ത് "കോവിഡ് -19" വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ കണക്കിലെടുത്താണ് പുതിയ തീരുമാനം. 

ആരോഗ്യ അതോറിറ്റിയുടെ തീരുമാനമനുസരിച്ച് ജനിതക മാറ്റം വന്ന കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ട രാജ്യങ്ങളിൽനിന്നുള്ള വീമാനങ്ങൾക്ക് ഈ തീരുമാനം ബാധകമല്ലെന്നും, വിലക്കുകൾ തുടരുമെന്നും  സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

Related News