തിരുവനന്തപുരം എസ്‌.യു.ടി. ആശുപത്രിയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

  • 08/10/2025

തിരുവനന്തപുരം പട്ടം എസ്‌.യു.ടി. ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഡയാലിസിസ് ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം നടന്നത്.


കൊലയ്ക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ഭാസുരേന്ദ്രൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാണ് ഭാസുരേന്ദ്രൻ ആത്മഹത്യാശ്രമം നടത്തിയത്.

Related News