പഴയ ഖൈത്താൻ പാർക്ക് ശോചനീയാവസ്ഥയിൽ

  • 20/10/2025


കുവൈത്ത് സിറ്റി: പൗരന്മാർക്കും താമസക്കാർക്കും കുടുംബത്തോടൊപ്പം പ്രകൃതിയുടെ സൗന്ദര്യവും പച്ചപ്പും ആസ്വദിക്കാൻ കഴിയുന്ന പ്രധാനപ്പെട്ട പൊതുയിടങ്ങളാണ് രാജ്യത്തെ പാർക്കുകൾ. എന്നാൽ, പല പാർക്കുകളുടെയും അവസ്ഥ ശോചനീയമായി മാറിയിരിക്കുന്നു. വിനോദ ഇടങ്ങൾ എന്നതിൽ നിന്നും അവഗണനയുടെയും നശീകരണത്തിൻ്റെയും കേന്ദ്രങ്ങളായി അവ മാറിയത്, അവയുടെ സാമൂഹികവും പാരിസ്ഥിതികവുമായ പങ്ക് ഇല്ലാതാക്കിയിരിക്കുകയാണ്.

പഴയ ഖൈത്താൻ പാർക്കിന്റെ ദുരവസ്ഥ ഈ ദുരവസ്ഥയുടെ പ്രധാന ഉദാഹരണമാണ് പണ്ട് ഫർവാനിയ ഗവർണറേറ്റിലെ ഏറ്റവും വലുതും മനോഹരവുമായ പാർക്കുകളിൽ ഒന്നായിരുന്ന പഴയ ഖൈത്താൻ പാർക്ക്.

വിശാലമായ പച്ചപ്പുകളും, ധാരാളം മരങ്ങളും, വിനോദ സൗകര്യങ്ങളുമുള്ളതിനാൽ ഈ പാർക്ക് ദിവസവും ധാരാളം ആളുകൾ സന്ദർശിച്ചിരുന്നു. നിലവിൽ ഈ മനോഹര ചിത്രം മാറിമറിഞ്ഞു. പ്രദേശവാസികളുടെ ആവർത്തിച്ചുള്ള പരാതികൾ പ്രകാരം, പാർക്ക് സുരക്ഷിതമല്ലാത്ത ഒരിടമായി മാറിയിരിക്കുന്നു.

നിയമലംഘകർ ഇവിടെ പതിവായി എത്തുന്നു, അനാവശ്യമായ പെരുമാറ്റങ്ങളും നശീകരണ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു. റൈഡുകൾ, പൊതു സൗകര്യങ്ങൾ, വിശ്രമമുറികൾ, കൂടാതെ നട്ടുപിടിപ്പിച്ച മരങ്ങൾ പോലും നശിപ്പിക്കപ്പെടുന്നു. വ്യക്തമായ ഫീൽഡ് സൂപ്പർവിഷൻ്റെ അഭാവം കാരണം പാർക്കിൽ എല്ലായിടത്തും മാലിന്യം കുമിഞ്ഞുകൂടി, വൃത്തിഹീനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു.

Related News