എണ്ണക്കമ്പനിയുടെയും വൈദ്യുതി മന്ത്രാലയത്തിൻ്റെയും സൈറ്റുകളിൽ മോഷണം: വിരലടയാളം ശേഖരിക്കാൻ നിർദ്ദേശം

  • 20/10/2025



കുവൈത്ത് സിറ്റി: രാജ്യത്തെ ബാർ അൽ-റൗദതൈൻ മേഖലയിലെ എണ്ണക്കമ്പനിയുടെ സൈറ്റിൽ നിന്നും, ബാർ അൽ-മുത്‌ല മേഖലയിലെ വൈദ്യുതി മന്ത്രാലയത്തിൻ്റെ സൈറ്റിൽ നിന്നും മോഷണം നടന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. പ്രതികളെ കണ്ടെത്താനായി വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഫോറൻസിക് വിദഗ്ധർക്ക് നിർദ്ദേശം നൽകി.

ഒരു എണ്ണക്കമ്പനിയുടെ നിയമ പ്രതിനിധി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. 8 മീറ്റർ നീളമുള്ള ഏഴ് കേബിളുകൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇവിടെ നിന്ന് മോഷ്ടിക്കപ്പെട്ടത്.

വൈദ്യുതി, ജല മന്ത്രാലയത്തിൻ്റെ അംഗീകൃത പ്രതിനിധി, മന്ത്രാലയത്തിൻ്റെ ഒരു സൈറ്റിലെ വൈദ്യുതി കണക്ഷനുകളിലുണ്ടായ തകരാറിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് രണ്ടാമത്തെ കേസ്.

പരിശോധനയ്ക്കിടെ ടെക്നിക്കൽ ടീമുകൾ സൈറ്റിൽ അനധികൃതമായി പ്രവേശനം നടന്നതായി കണ്ടെത്തി. വേലി കെട്ടിയ ഒരു വൈദ്യുതി ടവർ മോഷണം പോയി. കൂടാതെ, മോഷ്ടാക്കൾ വേലിക്ക് മുകളിലൂടെ കയറി 19 മില്ലീമീറ്റർ വ്യാസമുള്ള 415 വൃത്താകൃതിയിലുള്ള വേലിക്കമ്പികളും ഏഴ് ഇരുമ്പ് സപ്പോർട്ട് ആംഗിളുകളുംനീക്കം ചെയ്തു. മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ ആകെ മൂല്യം 2,128 കുവൈത്തി ദിനാർ ആണെന്ന് കണക്കാക്കുന്നു.

Related News