അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രയേല്‍ അതിക്രമിച്ച് കയറിയ സംഭവത്തെ അപലപിച്ച് സൗദി

  • 29/07/2023


റിയാദ്: അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രയേല്‍ ദേശീയ സുരക്ഷ മന്ത്രിയും ഒരു കൂട്ടം കുടിയേറ്റക്കാരും അതിക്രമിച്ച് കയറിയ സംഭവത്തെ അപലപിച്ച് സൗദി അറേബ്യ. ഇത് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ഉടമ്പടികളുടെയും നഗ്നമായ ലംഘനമാണെന്നും ലോകമെമ്പാടമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 

ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് സൗദി അറേബ്യ ആഹ്വാനം ചെയ്തു. സംഭവത്തെ ശക്തമായി അപലിച്ച് മുസ്ലിം വേള്‍ഡ് ലീഗും രംഗത്തെത്തി. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും അപകടകരമായ ലംഘനമാണിതെന്ന് മുസ്ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു. 

Related News