ചരിത്ര നേട്ടവുമായി കുവൈത്ത്: ലോകത്തിലെ ഏറ്റവും വിദൂരമായ ട്രാൻസ്കോണ്ടിനെന്റൽ റോബോട്ടിക് ശസ്ത്രക്രിയ ഗിന്നസ് റെക്കോർഡിൽ

  • 03/10/2025



കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വിദൂരമായ ട്രാൻസ്കോണ്ടിനെന്റൽ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കുവൈത്ത് ചരിത്രം കുറിച്ചു. 12,034.92 കിലോമീറ്റർ ദൂരപരിധിയിൽ നടത്തിയ ഈ ശസ്ത്രക്രിയ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടംനേടി. കുവൈത്തിലെ ജാബർ അൽ അഹ്മദ് ആശുപത്രിയും ബ്രസീലിലെ ക്രൂസ് വെർമെൽഹ ആശുപത്രിയും തമ്മിലാണ് ഈ ശസ്ത്രക്രിയ നടന്നത്.

ആരോഗ്യ മന്ത്രാലയം, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെൻ്റ് ഓഫ് സയൻസസ് (KFAS), സൈൻ ഗ്രൂപ്പ് എന്നിവ സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ ചരിത്രപരമായ നേട്ടം പ്രഖ്യാപിച്ചത്. ഈ മൂന്ന് സ്ഥാപനങ്ങളുടെ തന്ത്രപരമായ പങ്കാളിത്തമാണ് ഈ നേട്ടം സാധ്യമാക്കിയത്.

ഈ പ്രഖ്യാപനത്തിനോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ വെച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ടീം, സൈൻ ഗ്രൂപ്പിന്റെയും സയൻ്റിഫിക് പ്രോഗ്രസ് കമ്പനിയുടെയും പ്രതിനിധികൾ എന്നിവർ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ നിന്നുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

Related News