കുവൈത്തിൽ 'സുഹൈൽ' കാലയളവിലെ അവസാന നക്ഷത്രം 'അൽ-സെർഫ' ഇന്ന് ഉദിക്കും; ഇനി തണുപ്പകാലത്തിന് തുടക്കം

  • 03/10/2025


കുവൈത്ത് സിറ്റി: കുവൈത്തിൽ സുഹൈൽ സീസണിലെ അവസാന നക്ഷത്രം ആയ 'അൽ-സെർഫ' ഒക്ടോബർ 3-ന്, എത്തുമെന്ന് അൽ-അജിരി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. ശരത്കാലത്തെ നാലാമത്തെ നക്ഷത്രമാണ് 'അൽ-സെർഫ'. 'അൽ-സെർഫ' സീസൺ 13 ദിവസത്തേക്ക് നീണ്ടുനിൽക്കും. ഒക്ടോബർ 15-ന് ഇത് അവസാനിക്കും.

ഈ കാലയളവിൽ പകൽ സമയത്ത് ചൂട് താരതമ്യേന തുടരുമെങ്കിലും, മൊത്തത്തിലുള്ള ചൂട് ക്രമേണ കുറയും. രാത്രിയിൽ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങും. അന്തരീക്ഷത്തിലെ ഈർപ്പവും ഇല്ലാതാകും. 'സെർഫ' സീസണിൻ്റെ മധ്യത്തിൽ, പടിഞ്ഞാറ് ദിശയിൽ നിന്ന് മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അൽ-അജിരി സെൻ്റർ സൂചിപ്പിച്ചു. ഒക്ടോബർ 16-ന് പ്രതീക്ഷിക്കുന്ന 'വസ്മ്' സീസണിലെ മേഘങ്ങൾക്ക് സമാനമായ രീതിയിലായിരിക്കും ഇവ കാണപ്പെടുന്നത്. ഇത് "വസ്മ് സീസണിൻ്റെ ആദ്യ സൂചനകൾ എന്നും അറിയപ്പെടുന്നു. 'അൽ-സെർഫ' നക്ഷത്രത്തിൻ്റെ വരവോടെ കുവൈത്തിലെ കാലാവസ്ഥ തണുപ്പിലേക്ക് മാറാനുള്ള ഒരുക്കങ്ങൾ തുടങ്ങുമെന്നാണ് സൂചന.

Related News