അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്ക് ശിക്ഷ ഏർപ്പെടുത്തി സൗദി

  • 14/06/2023



മക്ക: ഹജ് അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്ക് ശിക്ഷ ഏർപ്പെടുത്തി പൊതുസുരക്ഷാവിഭാഗം. 6 മാസം തടവും 50,000 റിയാൽ (10 ലക്ഷം രൂപ) പിഴയുമാണ് ഏർപ്പെടുത്തിയത്. ഇത് നിയമലംഘകരുടെ എണ്ണം അനുസരിച്ച് പിഴ വർധിക്കുകയും ചെയ്യും.

അതുപോലെ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കണ്ടുകെട്ടുകയും കുറ്റക്കാരൻ വിദേശിയെങ്കിൽ ശിക്ഷയ്ക്കുശേഷം പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തുമെന്നും അറിയിപ്പുണ്ട്. സുഗമവും സുരക്ഷിതവുമായ ഹജ് തീർഥാടനം ഒരുക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളോട് സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും അഭ്യർഥിച്ചു.  നിയമലംഘകരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ മേഖലയിൽ ഉള്ളവർ 911 നമ്പറിലും മറ്റുഭാഗത്തുള്ളവർ 999 നമ്പറിലും അറിയിക്കണം.

Related News