സൗദി വിമാനസര്‍വീസുകള്‍ മാര്‍ച്ച് 31 മുതല്‍; പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്

  • 13/01/2021



മാര്‍ച്ച് 31 മുതല്‍ സൗദി അറേബ്യ വിമാന സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ നടപടികള്‍ വിശദീകരിച്ച് സൗദി സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കുള്ള എല്ലാ വിലക്കും നീക്കുമെന്നും എല്ലാ എയര്‍പോര്‍ട്ടുകളും പ്രവര്‍ത്തസജ്ജമാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ജനിതകമാറ്റം വന്ന കൊറോണ വൈറസ് വ്യാപകമായ രാജ്യങ്ങളിലേക്കും അവിടെനിന്നുമുള്ള റദ്ദാക്കിയ വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ബാധകമല്ല. അതേസമയം ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് സൂചന.

Related News