കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസഡറുടെ യോഗ്യതാപത്രം വിദേശകാര്യ മന്ത്രി സ്വീകരിച്ചു

  • 13/11/2025

 

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അംബാസഡർ പ്രമിത ത്രിപാഠിയുടെ നിയമന പത്രികയുടെ പകർപ്പ് (credentials) വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ ബുധനാഴ്ച മന്ത്രാലയത്തിൻ്റെ ആസ്ഥാനത്ത് വെച്ച് സ്വീകരിച്ചു. പുതിയ അംബാസഡർക്ക് തൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വിജയം ഉണ്ടാകട്ടെ എന്ന് മന്ത്രി ആശംസിച്ചു. സൗഹൃദപരമായ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധങ്ങളിൽ കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Related News