കുവൈത്തിൽ അനധികൃത മെഡിക്കൽ പ്രവർത്തനം; സർക്കാർ മരുന്ന് മോഷ്ടിച്ച് വിൽപ്പന നടത്തിയ ഇന്ത്യക്കാരുൾപ്പടെ 8 പേർ അറസ്റ്റിൽ

  • 15/11/2025


കുവൈറ്റ് സിറ്റി : ഫർവാനിയയിലെ ഒരു വസതിയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ക്ലിനിക്കിൽ നിന്ന് നാല് ഇന്ത്യൻ പൗരന്മാരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാൾ അനധികൃതമായി ചികിത്സ നൽകുകയും മറ്റുള്ള മൂന്ന് പേർ ചികിത്സയ്ക്കായി എത്തിയവരുമായിരുന്നു.

സർക്കാർ ആശുപത്രികളിൽ ലഭിക്കുന്ന മരുന്നുകൾ പണത്തിന് വിൽക്കുന്ന മറ്റൊരു ശൃംഖലയും പിടിയിൽപ്പെട്ടു. മൂന്ന് ബംഗ്ലാദേശി പൗരന്മാരെയും അറസ്റ്റ് ചെയ്തു. തുടർന്ന്, ഒരു സർക്കാർ ആരോഗ്യ കേന്ദ്രത്തിലെ ബംഗ്ലാദേശി ജീവനക്കാരൻ മരുന്നുകൾ മോഷ്ടിച്ച് ഇവർക്കു നൽകിയതും കണ്ടെത്തി.

എട്ട് പേരെ ഉൾപ്പെടുത്തി കേസിൽ നടപടി ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അനധികൃത പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും വ്യക്തമാക്കി.

Related News