കുവൈറ്റില്‍ യുറാനസ് സ്റ്റാർന്റെ വില്പന നിരോധിച്ചു

  • 05/10/2025




ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന യുറാനസ് സ്റ്റാർ കുപ്പിവെള്ളത്തിന്റെ ഇറക്കുമതി നിരോധിച്ചു. കുപ്പിവെള്ളത്തിൽ മലിനീകരണം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) അടിയന്തര മുന്നറിയിപ്പ് നൽകി. 

ഇതിനെത്തുടർന്ന് ഇറക്കുമതി ചെയ്ത കുപ്പിവെള്ളം ഉടനടി തിരിച്ചുവിളിക്കൽ ഉത്തരവിട്ടു. അതോടൊപ്പം വിതരണം താൽക്കാലികമായി നിർത്തിവയ്ക്കൽ, ലബോറട്ടറി പരിശോധന, ഇറക്കുമതി താൽക്കാലികമായി നിരോധിക്കൽ എന്നിവ ഏർപ്പെടുത്തി. 

ഉൽപ്പന്നം ഉപയോഗിക്കുന്നത് നിർത്താനും, ഉപേക്ഷിക്കാനോ അല്ലെങ്കിൽ തിരികെ നൽകാനോ, ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related News