കുവൈത്തിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകൾ ഇനി മുതൽ പുതിയ പോർട്ടലിൽ മാത്രം: ഇന്ത്യൻ എംബസ്സി

  • 19/10/2025


കുവൈത്ത് സിറ്റി: ഇനി മുതൽ, കുവൈത്തിലെ എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകളും പുതിയ ഓൺലൈൻ സംവിധാനമായ ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം വഴി മാത്രമേ സമർപ്പിക്കാൻ കഴിയൂ എന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. കുവൈത്ത് സിറ്റി, ഫഹഹീൽ, ജ്‌ലീബ് അൽ-ഷുയൂഖ്, ജഹ്റ എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങളിൽ ഒക്ടോബർ 17 ന് ശേഷം പഴയ പോർട്ടൽ വഴിയുള്ള അപേക്ഷകൾ സ്വീകരിക്കില്ല.

പാസ്‌പോർട്ട് അപേക്ഷാ നടപടികൾ കാര്യക്ഷമമാക്കാനും സേവനം വേഗത്തിലാക്കാനുമാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്. അപേക്ഷകർ https://mportal.passportindia.gov.in/mission/ എന്ന പുതിയ ഔദ്യോഗിക പോർട്ടലിൽ പാസ്‌പോർട്ട് അപേക്ഷകൾ പൂരിപ്പിക്കണം.

പുതിയ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന പാസ്‌പോർട്ട് ഫോട്ടോകൾ ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. ICAO മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾ https://mportal.passportindia.gov.in/pdf/Guidelines_for_ICAO_Compliant_Photographs_for_Passport_Applications.pdf എന്ന ലിങ്കിൽ ലഭ്യമാണ്. പഴയ പോർട്ടൽ വഴി ഇതിനകം ഫോമുകൾ സമർപ്പിച്ച അപേക്ഷകർ, GPSP 2.0 പോർട്ടലിൽ അപേക്ഷകൾ വീണ്ടും പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.

Related News