മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ വിവാഹ നിശ്ചയം നടത്തി

  • 12/10/2025

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം. 14 വയസുകാരിയുടെ മിഠായി കൊടുക്കല്‍ ചടങ്ങ് നടത്തിയതില്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്കും പ്രതിശ്രുത വരനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു. 



മലപ്പുറം മാറാക്കരയിലാണ് ഇന്നലെ 14 വയസുകാരിയുടെ വിവാഹ നിശ്ചയത്തിന് സമാനമായ ചടങ്ങുകള്‍ നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങ് സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.


വിവാഹനിശ്ചയം നടത്തരുതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുടുംബത്തിന് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ കുടുംബം അത് അവഗണിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കാടാമ്പുഴ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 10 പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

Related News