ര​ക്തം ക​ട്ട​പി​ടി​ച്ച​ സംഭവം; ഓ​ക്സ്ഫ​ഡ്-​അ​സ്ട്രാ​സെ​ന​ക വാ​ക്സി​ൻ കു​ത്തി​വ​യ്പ്പ് പു​നഃ​രാ​രം​ഭി​ക്കുന്നു

  • 19/03/2021


ല​ണ്ട​ൻ: ര​ക്തം ക​ട്ട​പി​ടി​ച്ച​തി​ൻ്റെ പേരിൽ ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, സ്പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ നിർത്തിവച്ച ഓ​ക്സ്ഫ​ഡ്-​അ​സ്ട്രാ​സെ​ന​ക വാ​ക്സി​ൻ കു​ത്തി​വ​യ്പ്പ് പു​നഃ​രാ​രം​ഭി​ക്കു​ന്നു. ര​ക്തം ക​ട്ട​പി​ടി​ച്ച​തി​ന് വാ​ക്സി​നേ​ഷ​നു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ​സ് ഏ​ജ​ൻ​സി (ഇ​എം​എ) സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് വാ​ക്സി​നേ​ഷ​ൻ പു​നഃ​രാ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം.
വാ​ക്സീ​ൻ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്നും അ​തി​ൻറെ ഗു​ണ​ഫ​ല​ങ്ങ​ൾ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ക്കാ​ൾ വ​ലു​താ​ണെ​ന്നും വി​ദ​ഗ്ധ പ​ഠ​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​എം​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വാ​ക്സി​ൻ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്നും അ​തി​ൻറെ ഉ​പ​യോ​ഗം നി​ർ​ത്തേ​ണ്ട​തി​ല്ലെ​ന്നു​മാ​ണു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും അ​റി​യി​ച്ചി​രു​ന്നു.

ഇ​തോ​ടയാണ് കു​ത്തി​വ​യ്പ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന 13 യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ചി​ല രാ​ജ്യ​ങ്ങ​ൾ വാ​ക്സി​ൻ വി​ത​ര​ണം പു​ന‌ഃ​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Related Articles