വൈറസ് ചോർന്നത് ലാബിൽ നിന്നല്ല; വവ്വാലുകളിൽ നിന്നെന്ന് ഡബ്ലുഎച്ച്‌ഒ

  • 30/03/2021


ബെയ്ജിംഗ്: വവ്വാലുകളിൽ നിന്നാകാം മനുഷ്യരിലേയ്ക്ക് കൊറോണ വൈറസ് പകർന്നിട്ടുണ്ടാകുകയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ)- ചൈന സംയുക്ത പഠനം. വുഹാനിലെ ലാബിൽ നിന്ന് വൈറസ് ചോർന്നെന്ന വ്യാപക പ്രചാരണം അടിസ്ഥാന രഹിതമെന്ന് പഠനം വ്യക്തമാക്കുന്നു. ലാബിൽ നിന്നുള്ള വൈറസ് ചോർച്ച തീർത്തും സാധ്യതയില്ലാത്തത് ആണെന്ന് പഠനം പറയുന്നു.

കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഇക്കാര്യം വാർത്താ ഏജൻസിയായ എപി ആണ് റിപ്പോർട്ട് ചെയ്തത്. കണ്ടെത്തലുകൾ വലിയ തോതിൽ പ്രതീക്ഷിച്ചതാണെങ്കിലും നിരവധി ചോദ്യങ്ങൾ ഉത്തരം ലഭിക്കാത്തതാണ്. ലാബിലെ ചോർച്ച ഒഴികെയുള്ള എല്ലാ സാധ്യതാ മേഖലകളിലും വൈറസിനെ കുറിച്ച്‌ കൂടുതൽ ഗവേഷണങ്ങൾക്ക് നിർദേശമുള്ളതായും എപി റിപ്പോർട്ട് ചെയ്തു.

കൊവിഡ്- 19 ന് കാരണമാകുന്ന കൊറോണ വൈറസ് വവ്വാലുകളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരും മുൻപ് കാര്യമായ മാറ്റങ്ങൾക്ക് വിധേയമായില്ലെന്ന് ഗവേഷണ പഠനം പുറത്തുവന്നിരുന്നു. ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരാനുള്ള കഴിവ് വവ്വാലുകളിലെ വാസകാലത്ത് തന്നെ വൈറസ് കൈവരിച്ചിരുന്നെന്ന് വ്യക്തമാക്കുന്നതാണിതെന്ന് സ്‌കോട്‌ലാന്റിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോ സെന്റർ ഫോർ വൈറസ് റിസർച്ചിലെ ഓസ്‌കർ മക്ലീൻ പറഞ്ഞു.

Related Articles