ന്യൂ ഡെൽഹി: 12 മുതൽ 15 വയസ് വരെ പ്രായമുള്ളവരിൽ കൊറോണ വാക്സിൻ 100 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി ബയോടെക്-ഫൈസർ. അടുത്ത അധ്യയന വർഷത്തിന് മുമ്പ് വിദ്യാർഥികൾക്ക് വാക്സിൻ നൽകാനുള്ള സംവിധാനമൊരുക്കുമെന്നും അനുമതിക്കായി വിവിധ ഏജൻസികളെ സമീപിച്ചിട്ടുണ്ടെന്നും ഫൈസർ അധികൃതർ അറിയിച്ചു.2,260 കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ കൊറോണയ്ക്കേതിരെ വാക്സിൻ 100 ശതമാനം ഫലപ്രദമാണെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഈ വിവരങ്ങൾ യു.എസ് എഫ്.ഡി.എയുമായി പങ്കുവെക്കും. മറ്റ് ഏജൻസികളേയും പഠനഫലങ്ങളുമായി സമീപിക്കുമെന്ന് ഫൈസർ വ്യക്തമാക്കി. അതെ സമയം നേരത്തെയുള്ള പഠനങ്ങളിൽ ഫൈസർ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?