കൊൽക്കത്ത: രാജ്യത്ത് കൊറോണ സംഹാര താണ്ഡവമാടുന്നതിനിടെ പ്രധാനമന്ത്രിയുടെ പി എം കെയർ ഫണ്ടിലേക്ക് 50000 ഡോളർ സംഭാവന ചെയ്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻറെ ഓസ്ട്രേലിയൻ താരം പാറ്റ് കമിൻസ്. ഇന്ത്യൻ ആശുപത്രികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കുന്നതിനാണ് പി എം കെയർ ഫണ്ടിലേക്ക് സംഭാവന നൽകുന്നതെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമിൻസ് വ്യക്തമാക്കി.ഇന്ത്യയെയും ഇന്ത്യക്കാരെയും എനിക്ക് ഒരുപാടിഷ്ടമാണ്. ലോകത്തേറ്റവും സ്നേഹത്തോടും കരുണയോടും പെരുമാറുന്നവരാണ് ഈ രാജ്യത്തുകാർ. ഈ രാജ്യത്തുള്ളവർ വലിയൊരു മഹാമാരിക്ക് മുമ്പിൽ പകച്ചു നിൽക്കുമ്പോൾ ഐപിഎൽ നടത്തുന്നത് ഉചിതമാണോ എന്ന ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ കൊറോണയുടെയും ലോക് ഡൗണിൻറെയുമെല്ലാം സമ്മർദ്ദത്തിൽ കഴിയുന്ന വലിയൊരു ജനവിഭാഗത്തിന് കുറച്ചുനേരത്തേക്ക് എങ്കിലും സന്തോഷിക്കാനുള്ള വക നൽകാൻ ഐപിഎല്ലിന് ആവുന്നുണ്ടെന്ന് കാണാതിരിക്കരുത്.കളിക്കാരെന്ന നിലയിൽ ഞങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് ലക്ഷക്കണക്കിനാളുകളെ സ്വാധീനിക്കാനാവുമെന്ന് അറിയാം. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ പി എം കെയർ ഫണ്ടിലേക്ക് ഇന്ത്യൻ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിലേക്കായി ഞാൻ ചെറിയൊരു തുക സംഭാവന നൽകി തുടക്കമിടുകയാണ്. എൻറെ സഹതാരങ്ങളോടും തങ്ങളാൽ കഴിയുന്നത് സംഭാവന ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?