ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം ക്രിസ് ഗെയ്ല്‍. ഭക്ഷ്യ വിഷബാധയെത്തുടര്‍ന്നാണ് ഗെയിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഗെയ്ല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചത്. പോരാടി വീഴില്ല എന്നും ചിത്രത്തോടൊപ്പം ഗെയ്ല്‍ കുറിച്ചിട്ടുണ്ട്. ചുണ്ടില്‍ ക്യാരറ്റ് കടിച്ചു പിടിച്ച് രണ്ട് കണ്ണിലും കക്കിരി വെച്ച് കിടക്കുന്നതിന്റെ ചിത്രമാണ് ഗെയ്ല്‍ പങ്കുവെച്ചത്. ഇതോടൊപ്പം തന്നെ ചികിത്സിച്ച ഡോക്ടര്‍ക്കും നഴ്‌സിനും നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോയും ഉണ്ടായിരുന്നു. ഗെയ്‌ലിന് ചികിത്സിച്ചവരുടെ കൂട്ടത്തില്‍ മലയാളികളായ ഡോക്ടര്‍ ഷഫീഖും നഴ്‌സ് വിജിമോള്‍ വിജയനും ഉണ്ടായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?