കളിക്കാർക്കു വേണ്ടി കളിക്കാർ നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് വൈകിട്ട്

  • 19/05/2023


കുവൈത്തിലെ മലയാളികളായ ഫുട്ബോൾ കളിക്കാർക്കായി ആദ്യമായി ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വേദിയൊരുങ്ങുന്നു.

കുവൈത്ത് ഫുട്ബോൾ പ്ലേയേർസ് കൂട്ടായ്മ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കുവൈത്തിലെ കേരളക്കാരുടെ പന്ത്രണ്ട് ടീമുകൾ പങ്കെടുക്കും. ഇന്ന് വൈകുന്നേരം 5 മണി മുതൽ ഫഹാഹീൽ സൂക് സബാ ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കുവൈത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികളുടേയും കൂടിച്ചേരലാണ് ഈ ടൂർണമെന്റ് വഴി പ്ലയർസ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.

ശക്തരായ ടീമുകൾ മാറ്റുരക്കുന്ന മത്സരം നേരിൽ വീക്ഷിക്കുന്നതിനായി കുവൈത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Related Articles