പാക്കിസ്ഥാനി സ്നൂക്കര്‍ താരം ആത്മഹത്യ ചെയ്തു

  • 30/06/2023




കറാച്ചി: പാക്കിസ്ഥാനി യുവ സ്നൂക്കര്‍ താരവും ഏഷ്യന്‍ അണ്ടര്‍ 21 വെള്ളി മെഡല്‍ ജേതാവുമായിരുന്ന മജീദ് അലിയെ(28) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 

ദീര്‍ഘനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന മജീദ് മരുമുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് ജിയോ ന്യൂസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിന് അടുത്തുള്ള സമുന്ദ്രിയിലെ വസതിയിലാണ് മജീദിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അന്ത്യന്തം നിര്‍ഭാഗ്യകരവും ദു:ഖകരവുമായ സംഭവമാണിതെന്ന് പാക്കിസ്ഥാന്‍ ബില്യാര്‍ഡ്ഡ് ആന്‍ഡ് സ്നൂക്കര്‍ ചെയര്‍മാന്‍ അലംഗീര്‍ ഷെയ്ഖ് പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രതിഭാധനനായ താരമായിരുന്നു മജീദെന്നും അദ്ദേഹത്തില്‍ നിന്ന രാജ്യം ഒരുപാട് പ്രതീക്ഷിച്ചിരുന്നുവെന്നും അലംഗീര്‍ ഷെയ്ഖ് പറഞ്ഞു. 

ഒരു മാസത്തിനുള്ളില്‍ പാക് കായികലോകത്തെ നടുക്കിയ രണ്ടാമത്തെ സംഭവമാണിത്. പാക് രാജ്യാന്തര സ്നൂക്കര്‍ താരം മുഹമ്മദ് ബിലാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയ സ്തംഭനം മൂലം മരിച്ചിരുന്നു.

Related Articles