ഇന്ത്യയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ പാകിസ്താൻ; 128 റൺസ് വിജയ ലക്ഷ്യം

  • 14/09/2025

ഏഷ്യാകപ്പിൽ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ് പാകിസ്താൻ. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടാനേ പാകിസ്താന് കഴിഞ്ഞുള്ളൂ. ടോസ് നേടിയ പാകിസ്താന് തുടക്കം മുതൽ‌ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. 40 റൺസ് നേടിയ സാഹിബ്‌സാദ ഫർഹാൻ ആണ് പാകിസ്താന്റെ ടോപ് സ്കോറർ. പുറത്താക്കാതെ 33 റൺസ് എടുത്ത ഷഹീൻ അഫ്രിദിയും തിളങ്ങി. മൂന്ന് വിക്കറ്റ് നേടി കുൽദീപ് യാദവ് തിളങ്ങിയപ്പോൾ ബുമ്ര, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


പാകിസ്താൻ 100 കടക്കുമോ എന്ന് പോലും തോന്നിപ്പിച്ച മത്സരമായിരുന്നു നടന്നത്. തുടരെ തുടരെ വിക്കറ്റുകൾ വീണത് പാകിസ്താനെ പ്രതിരോധത്തിലാക്കി. ടോസ് ആനുകൂല്യത്തിൽ ബാറ്റിങ്ങിനെത്തിയ പാകിസ്താന്റെ ആത്മവിശ്വാസം ആദ്യ പന്തിൽത്തന്നെ ഹാർദിക് പാണ്ഡ്യ ഇല്ലാതാക്കി. സയിം അയുബിനെ പുറത്താക്കിയാണ് വിക്കറ്റ് വേട്ടയ്ക്ക് ഇന്ത്യ തുടക്കം കുറിച്ചത്. നേരിട്ട ആദ്യ പന്തിൽ തന്നെ അയുബിനെ പാണ്ഡ്യ പുറത്താക്കി. പിന്നാലെ എത്തിയവർക്കും ടീം സ്കോർ ഉയർത്താനും മാത്രം പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല.

തൊട്ടടുത്ത ഓവർ എറിയാനെത്തിയ ബുംറ, ഓവറിലെ രണ്ടാം പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് ഹാരിസിനെയും മടക്കി പാകിസ്താനെ വീണ്ടും പുറത്താക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടേയിരുന്നത് പാകിസ്താന് തിരിച്ചടിയായി. ഇരു ടീമുകളും ആദ്യമത്സരത്തിൽനിന്ന് മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്. വിജയിക്കുന്ന ടീമിന് ഏഷ്യാ കപ്പ് സൂപ്പർ ഫോറിലേക്കുള്ള യോഗ്യത ഏതാണ്ട് ഉറപ്പിക്കാനാകും.

Related Articles