ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് മെഡല്‍ ഉറപ്പിച്ച് ലാവ്‌ലിന സെമിയില്‍ കടന്നു

  • 30/07/2021


ടോക്യോ: ബോക്‌സിംഗ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യയ്ക്ക് മെഡലുറപ്പാക്കി ലാവ്‌ലിന ബോര്‍ഗോഹൈന്‍. വനിതകളുടെ 69 കിലോ വിഭാഗത്തിലാണ് ലവ്ലിന സെമിയിലെത്തിയത്. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പെയ് താരം ചെന്‍ നിന്‍ ചിന്നിനെ 4-1 ന് തകര്‍ത്താണ് ലാവ്‌ലിനയുടെ മുന്നേറ്റം.

നാലാം സീഡും മുന്‍ ലോക ചാമ്പ്യനുമാണ് ചെന്‍ നിന്‍ ചിന്‍. സെമിയിലെത്തിയ താരത്തിന്റെ ഇനിയുള്ള പ്രകടനം ഏത് മെഡലാണെന്നത് തീരുമാനിക്കും.സ്പ്ലിറ്റ് ഡിസിഷനിലാണ് ഇന്ത്യയുടെ മെഡല്‍ ഉറപ്പാക്കിയ തീരുമാനം എത്തിയത്. 2018, 2019 ലോക ചാമ്പ്യന്‍ഷിപ്പുകളിലെ വെങ്കല മെഡല്‍ ജേതാവാണ് ലാവ്‌ലിന.

ആദ്യ റൗണ്ടില്‍ മൂന്ന് ജഡ്ജിമാര്‍ ഇന്ത്യന്‍ താരത്തിനും രണ്ട് ജഡ്ജിമാര്‍ ചൈനീസ് തായ്‌പേയ് താരത്തിനൊപ്പം നില്‍ക്കുകയായിരുന്നു. രണ്ടാം റൗണ്ടില്‍ ഇന്ത്യയ്‌ക്കൊപ്പമാണ് അഞ്ച് ജഡ്ജിമാരും നിന്നത്.

Related Articles