ആരോഗ്യ കേന്ദ്രത്തിൽ പരിശോധന, ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി

  • 05/11/2025


കുവൈത്ത് സിറ്റി: തൊഴിൽ വിപണി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും, തൊഴിൽ നിയമവും അതിന്‍റെ ചട്ടങ്ങളും നടപ്പാക്കുന്നതിന്‍റെയും ഭാഗമായി മാൻപവർ അതോറിറ്റി തീവ്രമായ പരിശോധനാ കാമ്പയിനുകൾ തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം, മയക്കുമരുന്ന് നിയന്ത്രണ വകുപ്പ്, ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ ലൈസൻസിംഗ് വകുപ്പ് എന്നിവരുമായി സഹകരിച്ചാണ് ഈ പരിശോധനകൾ നടത്തുന്നത്.

ലൈസൻസില്ലാത്തതും തിരിച്ചറിയപ്പെടാത്തതുമായ മരുന്നുകൾ അനുചിതമായി സൂക്ഷിച്ചിരിക്കുന്നതും രോഗികളിൽ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതുമായ കേന്ദ്രം കണ്ടെത്തി. ഇത് കുവൈത്തിലെ മെഡിക്കൽ പ്രാക്ടീസ്, തൊഴിൽ, താമസം എന്നിവയെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്. എല്ലാത്തരം തൊഴിൽ നിയമ ലംഘനങ്ങളും പരിഹരിക്കുന്നതിനായി ഈ സംയുക്ത കാമ്പയിനുകൾ എല്ലാ ഗവർണറേറ്റുകളിലും സജീവമാണെന്ന് അതോറിറ്റി വ്യക്തമാക്കി. തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും, നിയമലംഘകർക്കെതിരെ ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും നടപ്പാക്കുമെന്നും അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ വിപണി ചിട്ടപ്പെടുത്തുന്നതിനും വേണ്ടി നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിക്കണമെന്ന് അതോറിറ്റി തൊഴിലുടമകളോടും തൊഴിലാളികളോടും അഭ്യർത്ഥിച്ചു.

Related News