സോഷ്യൽ മീഡിയയിലൂടെ എംപിയെ അപമാനിച്ചു: യുവതിക്ക് 5 വർഷം കഠിന തടവും, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒരു വർഷത്തേക്ക് ഡിലീറ്റ് ചെയ്യാനും ഉത്തരവ്

  • 05/11/2025


കുവൈത്ത് സിറ്റി: മുൻ എംപിയെ ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് പോസ്റ്റുകളിലൂടെ അപമാനിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ വനിതാ പാർലമെന്‍ററി സ്ഥാനാർത്ഥിക്ക് ക്രിമിനൽ കോടതി വിധിച്ച അഞ്ച് വർഷം കഠിന തടവും 5,000 കെ.ഡി. പിഴയും അപ്പീൽ കോടതി ശരിവെച്ചു. പ്രതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒരു വർഷത്തേക്ക് ഡിലീറ്റ് ചെയ്യാനും സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട ഫോട്ടോകളും പ്രസ്താവനകളും വീഡിയോകളും നശിപ്പിക്കണം. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോൺ കണ്ടുകെട്ടണം.

അപമാനകരമായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റുകളും അടച്ചുപൂട്ടുകയും നീക്കം ചെയ്യുകയും ചെയ്യണം. കൂടാതെ, എംപിയുടെ സൽപ്പേരിന് കോട്ടം വരുത്തുന്ന അപകീർത്തികരമായ പ്രസ്താവനകളും ചിത്രങ്ങളും പ്രതി മനഃപൂർവം പ്രസിദ്ധീകരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, 5,001 കെ.ഡി ഇടക്കാല നഷ്ടപരിഹാരമായി പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു.

Related News